Kerala

കക്കുകളി നാടകം നിരോധിക്കണം: വിശ്വാസങ്ങളെ വ്രണപ്പെടുത്താനും നോവിക്കാനുമുള്ള ശ്രമങ്ങള്‍ അനുവദിക്കില്ല: ജോസ് കെ മാണി

കോട്ടയം: കക്കുകളി നാടകത്തിന്‍റെ പ്രദർശനം നിരോധിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. ക്രൈസ്തവവിശ്വാസത്തെയും, മതസ്ഥാപനങ്ങളെയും അവഹേളിക്കുന്നതാണ് നാടകമെന്ന് എംപി ആരോപിച്ചു. മതമൈത്രിയെ വ്രണപ്പെടുത്തുന്ന സിനിമയായാലും, നാടകമായാലും, പ്രസംഗമായാലും കേരളത്തില്‍ അനുവദിക്കാനാവില്ല.

വിശ്വാസസമൂഹത്തിന്‍റെ ആവശ്യവും വികാരവും പരിഗണിച്ച് ഉചിതമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. കക്കുകളി നാടകത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയരുന്നതിനിടെയാണ് ജോസ് കെ മാണി എംപിയും പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.

ക്രൈസ്തവവിശ്വാസത്തെയും, മതസ്ഥാപനങ്ങളെയും അവഹേളിക്കുന്ന കക്കുകളി നാടകത്തിന്‍റെ പ്രദര്‍ശനം നിരോധിക്കണം. വ്യാപകമായ വിമര്‍ശനങ്ങളും ആശങ്കയുമാണ് വിശ്വാസസമൂഹത്തില്‍ നിന്നും പ്രസ്തുത നാടകത്തിന്‍റെ അവതരണത്തിന് എതിരായി ഉയര്‍ന്നിട്ടുള്ളത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഒരു വിഭാഗത്തിന്‍റെയും വിശ്വാസങ്ങളെ വ്രണപ്പെടുത്താനും നോവിക്കാനുമുള്ള ശ്രമങ്ങള്‍ അനുവദിക്കാനാവില്ല.

എല്ലാ മതങ്ങളും വിശ്വാസസമൂഹങ്ങളും പരസ്പരം ബഹുമാനിക്കുകയും മൈത്രിയോടെ ജീവിക്കുകയും ചെയ്യുന്ന നാടാണ് കേരളം. മാതൃകയാര്‍ന്ന ഈ സമൂഹ്യ അന്തരീക്ഷം കലുഷിതമാക്കുന്ന ഒന്നും കേരളത്തില്‍ പ്രചരിപ്പിക്കപ്പെടാന്‍ പാടില്ല.

കേരളത്തെ വികൃതമായി ചിത്രീകരിക്കുന്ന ഒരു സിനിമയുടെ ട്രെയ്ലറിനെതിരെയും ഒറ്റക്കെട്ടായ പ്രതിഷേധം ഉയര്‍ന്നത് ഈ പശ്ചാത്തലത്തിലാണ്. മതമൈത്രിയെ വ്രണപ്പെടുത്തുന്ന സിനിമയായാലും, നാടകമായാലും, പ്രസംഗമായാലും കേരളത്തില്‍ അനുവദിക്കാനാവില്ല. വിശ്വാസസമൂഹത്തിന്റെ ആവശ്യവും വികാരവും പരിഗണിച്ച് ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!