Kerala

മോദിയുടെ കേരള സന്ദർശനം: സുരക്ഷ സ്കീം ചോർന്നതിൽ അന്വേഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടുള്ള പൊലീസ് തയാറാക്കിയ സുരക്ഷാ പദ്ധതി പുറത്ത് പോയതിൽ അന്വേഷണം ഊർജിതമാക്കി. ഇൻ്റെലിജൻസ് മേധാവി തയാറാക്കിയ സുരക്ഷ റിപ്പോർട്ടാണ് പുറത്തായിരിക്കുന്നത്. പ്രധാനമന്ത്രി ഏപ്രിൽ 24 ന് കേരളത്തിൽ എത്തി തിരികെ പോകുന്നത് വരെയുള്ള പ്രോഗ്രാമുകളുടെയും സുരക്ഷയുടെയും പൂർണ വിവരങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

ഇന്റലിജിൻസ് റിപ്പോർട്ട് പുറത്തു പോയതിനെ ഇന്റെലിജൻസ് ബ്യൂറോ അതീവ ഗൗരവത്തിലാണ് എടുക്കുന്നത്. അതിനാൽ തന്നെ, റിപ്പോർട്ട് ചോർന്നതിൽ പോലീസ് വൃത്തങ്ങളിൽ ആശങ്കകൾ ഉണ്ട്. തുടർന്ന് റിപ്പോർട്ട് പുതുക്കാൻ ഇന്റലിജിൻസ് എഡിജെപിയും സംഘവും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ബിജെപി ഓഫീസിൽ ലഭിച്ച ഭീഷണി കത്ത് പൊലീസിന് മറ്റൊരു തലവേദനയായി മാറുകയാണ്. കേരളത്തിൽ സ്വാധീനമുണ്ടായിരുന്ന പിഎഫ്ഐ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ട് പുറത്തായതാണ് ആശങ്കലേക്ക് കാരണമായത്. കേരള – തമിഴ്നാട് തീരദേശം വഴി അന്താരഷ്ട്ര തീവ്രവാദികളുടെ നീക്കം, കേരളത്തിൽ സജീവമായിരുന്ന മാവോയിസ്റ് വിരുദ്ധ പ്രവർത്തനങ്ങൾ, പുൽവാമയെ തുടർന്ന് മോദിക്ക് നേരെയുയർന്ന സുരക്ഷ ഭീഷണി, എക്സ്ട്രീം ഗ്രൂപ്പുകളുടെ നീക്കങ്ങൾ എന്നിവയെ കുറിച്ച ഈ റിപ്പോർട്ടിൽ വ്യക്തമാകുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!