കൊച്ചി: കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാര്‍ (32) ആണ് മരിച്ചത്. മാമോദീസ നടന്ന വീട്ടിലുണ്ടായ അടിപിടിയുടെ തുടര്‍ച്ചയായാണ് കൊലപാതകം. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇന്നലെയാണ് സംഭവം. നേരത്തെ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ അനില്‍ കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാമോദീസ ചടങ്ങിനിടയിൽ സംഘർഷം: പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു, ഒരാള്‍ കസ്റ്റഡിയില്‍

