National

ജാതി സെന്‍സസ് നടപ്പാക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: സമഗ്രമായ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് അവിഭാജ്യ ഘടകമായി ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതുക്കിയ ജാതി സെന്‍സസിന്റെ അഭാവം അര്‍ത്ഥവത്തായ സാമൂഹ്യനീതിക്കും ശാക്തീകരണ പരിപാടികള്‍ക്കും, പ്രത്യേകിച്ച് ഒബിസികള്‍ക്ക് വളരെ അത്യാവശ്യമായ ഒരു വിശ്വസനീയമായ ഡാറ്റാബേസ് അപൂര്‍ണ്ണമാകുമെന്നതില്‍ ആശങ്കയുള്ളതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിനൊപ്പം മറ്റ് പാര്‍ട്ടികളിലെ എംപിമാരും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിവിധ അവസരങ്ങളില്‍ സെന്‍സസ് നടപ്പാക്കുന്നത് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഖാര്‍ഗെ കത്തില്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ 2011-12ല്‍ 25 കോടി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ആദ്യത്തെ സാമൂഹിക സാമ്പത്തിക, ജാതി സെന്‍സസ് (എസ്ഇസിസി) നടത്തിയതും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

2014 മേയില്‍ നിങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കോണ്‍ഗ്രസും മറ്റ് എംപിമാരും ജാതിവിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങളാല്‍ അത് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. പുതുക്കിയ ജാതി സെന്‍സസിന്റെ അഭാവത്തില്‍ പിന്നാക്ക വിഭാഗങ്ങളുടെ ശാക്തികരണത്തിനും സാമൂഹ്യനീതിക്കും വിശ്വസനീയമായ വിവരങ്ങള്‍ അപൂര്‍ണമാകുമെന്ന് ഖാര്‍ഗെ കത്തില്‍ പറഞ്ഞു. ഈ സെന്‍സസ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് നിറവേറ്റണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!