International Kerala

സുഡാനിൽ സൈനിക ഏറ്റുമുട്ടലിനിടെ ജനൽ വഴി വെടിയേറ്റു; മലയാളിക്ക് ദാരുണാന്ത്യം

ആലക്കോട്∙ സുഡാനിൽ സൈനികരും അർധ സൈനികരും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ വെടിയേറ്റ് ആലക്കോട് കാക്കടവ് സ്വദേശി ആലിവേലിൽ ആൽബർട്ട് അഗസ്റ്റിൻ (48) മരിച്ചതായി വിവരം. ആൽബർട്ട് താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റിലെ ജനൽ വഴിയാണ് വെടിയേറ്റത്. വിമുക്തഭടനായ ആൽബർട്ട് ആറു മാസമായി അവിടെ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

രണ്ടാഴ്ച മുൻപ് ഭാര്യ സൈബല്ലയും ഇളയ മകൾ മരീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെ എത്തിയിരുന്നു. ഇവർ സുരക്ഷിതരാണ്‌. മൂവരും നാട്ടിലേക്കു മടങ്ങാൻ ഇരിക്കെയാണ‌ു സംഭവം. അഗസ്റ്റിനാണ് ആൽബർട്ടിന്റെ പിതാവ്. മാതാവ് മേഴ്സി. മകൻ ഓസ്റ്റിൻ കാനഡയിലാണ്. സഹോദരിമാർ: സ്റ്റാർലി, ശർമി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!