കുന്ദമംഗലം: എസ്.വൈ.എസ് ജില്ലാ റാലിയുടെ ഭാഗമായി ‘നാടിന്റെ നിര്‍മാണം ഭരണകൂടത്തിന്റെ മാത്രം ബാധ്യതയോ’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് കുന്ദമംഗലം സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സംവാദം കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫള്ല് ഹാഷിം സഖാഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. കുറ്റിക്കാട്ടൂര്‍ മഹ്മൂദ് സഖാഫിയുടെ അദ്ധ്യക്ഷത വഹിച്ചു . എസ് വൈ എസ് ജില്ലാ സെക്രട്ടറി പി വി അഹ്മദ് കബീര്‍ വിഷയാവതരണം നടത്തി. രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ആര് സുബ്രഹ്മണ്യന്, ദിനേശ് പെരുമണ്ണ, പി കെ ശറഫുദ്ദീന്‍, നവാസ് കുതിരാടം, സൈനുല്‍ ആബിദ് പ്രസംഗിച്ചു.
നാടിന്റെ നിര്‍മാണം ഭരണകൂടത്തിന്റെ മാത്രം ബാധ്യതയോ;സംവാദം സംഘടിപ്പിച്ചു

