പശുവിനെ കശാപ്പ് ചെയ്ത സംഭവത്തിൽ ആഗ്രയിൽ അഖില ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവടക്കം നാല് പേർ അറസ്റ്റിൽ. രാമ നവമിയുടെ തലേ ദിവസം പശുവിനെ കശാപ്പ് ചെയ്ത് നാല് മുസ്ലിം യുവാക്കളെ കള്ളാ കേസിൽ കുടുക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. അഖിലഭാരത ഹിന്ദുമഹാസഭ വക്താവ് സഞ്ജയ് ജാട്ട്, ജിതേന്ദ്ര കുശ്‌വാഹ, ബ്രജേഷ് ബധോറിയ, സൗരവ് ശർമ്മ എന്നിവരാണ് അറസ്റ്റിലായത്ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു തുടങ്ങിയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
നാല് മുസ്ലിം യുവാക്കൾ പശുവിനെ കശാപ്പ് ചെയ്തുവെന്ന് ജിതേന്ദ്ര കുശ്‌വാഹ പോലീസിനെ അറിയിച്ചതിനെ തുടർന്ന് ഇവരെ പുലർച്ചെ പോലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു
എന്നാൽ വിശദമായ അന്വേഷണത്തിൽ മുസ്ലിം യുവാക്കൾ സംഭവസമയം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസിന് മനസിലായി. മുസ്ലിം യുവാക്കളോടുള്ള വൈരാഗ്യം തീർക്കാനാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
അറസ്റ്റിലായവർക്കെതിരെ ഐപിസി 429, 120 ബി, ഉത്തർപ്രദേശ് ഗോവധ നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും എസിപി രാകേഷ് കുമാർ സിങ് പറഞ്ഞു.

