Local

നിർധനരായ കുടുംബത്തിന് വീട്; ആദ്യ ഫണ്ട്‌ കൈമാറ്റം ചെയ്തു വനിതാലീഗ്

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത്‌ വനിതാലീഗ് നിർധനരായ കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിന്റെ ആദ്യ ഫണ്ട്‌ കൈമാറ്റം ടി. നസീർ മുറിയനാലിൽ നിന്നും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യു. സി. രാമൻ ഏറ്റുവാങ്ങി. കുന്നമംഗലം പഞ്ചായത്തിലെ എല്ലാവാർഡുകളിൽ നിന്നും വീട് നിർമ്മിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കുകയും പഞ്ചായത്ത്‌ മുസ്ലിം ലീഗ് വനിതാലീഗ് കമ്മിറ്റികൾ അർഹരായ ഒരു കുടുംബത്തെ കണ്ടെത്തി. ബൈത്തുറഹ്മ നിർമ്മാണ പ്രവർത്തിക്ക് ഇന്ന് തുടക്കം കുറിച്ചു.

ചടങ്ങിൽ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട് അധ്യക്ഷത വഹിച്ചു.
ജില്ലാ വനിതാ ലീഗ് ട്രഷറർ എ.പി. സഫിയ, നിയോജക മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി പി.കൗലത്ത്, നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഒ.ഉസ്സൈൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.ബാബുമോൻ, അരിയിൽ അലവി എന്നിവർ സംസാരിച്ചു.

ടി.കെ.സൗദ, ശ്രീബ ഷാജി, ആസിഫ, സുബൈദ ഇ.എം, മിന്നത്ത്, ഹാരിസ് തറക്കൽ, കെ.മൊയ്‌ദീൻ, പി. കെ.അഷ്‌റഫ്‌, ഷൗക്കത്ത്, മന്നത്ത് അഷ്‌റഫ്‌, അബൂബക്കർ, വാർഡ് വനിതാ ലീഗ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി ഫാത്തിമ ജെസ്‌ലി സ്വാഗതവും,ട്രഷറർ ഷംഷാദ പാറ്റയിൽ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!