Kerala

ഷഹറൂഖ് സെയ്ഫിയുടെ രേഖാചിത്രത്തോട് ചേര്‍ത്ത് മുഖ്യമന്ത്രിയുടെ മുഖം മോര്‍ഫ് ചെയ്തു; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

മലപ്പുറം: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലെ തീവെയ്പ് കേസിലെ പ്രതിയുടെ രേഖാചിത്രത്തോട് ചേര്‍ത്ത് മുഖ്യമന്ത്രിയുടെ മുഖം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. മലപ്പുറം ചങ്ങരംകുളം മാന്തടം പരുവിങ്ങല്‍ അനസിന് എതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്. ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

ട്രെയിനില്‍ തീ കത്തിച്ച പ്രതിയുടെ രേഖാചിത്രവുമായി മുഖ്യമന്തിയുടെ ഫോട്ടോ മോര്‍ഫ് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും അതിന്‍റെ ലിങ്കുകള്‍ മറ്റു വാട്‌സാപ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്ത് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്.

സംസ്ഥാന പോലീസ് മേധാവി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, മലപ്പുറം ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് സ്‌ക്രീന്‍ഷോട്ടും പ്രൊഫെയില്‍ സ്‌ക്രീന്‍ഷോട്ടും ലിങ്കും പരാതിയോടൊപ്പം നല്‍കിയിരുന്നു. നിലവില്‍ അനസ് വിദേശത്താണ്. അതേസമയം, പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയത് ദൃക്സാക്ഷികളായ ഒമ്പതുപേരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു. പിന്നീട് പ്രതിയെ പിടിച്ചതോടെ രേഖാചിത്രത്തെ ട്രോളുന്ന രീതിയില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു. രണ്ടും ഏറെ വ്യത്യസ്തമാണെന്ന് പറഞ്ഞു ഒരു വിഭാഗം ആളുകള്‍ രംഗത്തുവന്നതോടെ ഏറെ സാമ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗവും രംഗത്തുവന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!