National

കർണാടകയിൽ പശുക്കടത്തിന്റെ പേരിൽ വ്യാപാരിയെ കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയിൽ പശുക്കടത്തിന്റെ പേരിൽ വ്യാപാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി. ഗോസംരക്ഷകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഇദ്രീസ് പാഷയാണ് മൃഗീയമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പുനീത് കെരെഹള്ളിയെ പോലീസ് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ചയാണ് ഇന്ദ്രീസ് പാഷയെ മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു.

തുടർന്ന് പുനീത് കെരെഹള്ളി അടക്കമുള്ള ഗോരക്ഷകർക്കെതിരെ നടപടി എടുക്കണണെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി ഇന്ദ്രീസ് പാഷയുടെ ബന്ധുക്കൾ പ്രതിഷേധം നടത്തുകയായിരുന്നു. ഇദ്രീസ് പാഷ മോചിപ്പിക്കാൻ പുനീത് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും അല്ലാത്തപക്ഷം കൊലപ്പെടുത്തുമെന്നു പറഞ്ഞതായപും പാഷയുടെ കുടുംബം ആരോപിച്ചു.

കന്നുകാലികളുമായി ഇന്ദ്രീസ് പാഷയുടെ വാഹനം ഗോസംരക്ഷകർ തടയുകയായിരുന്നുവെന്നാണ് പോലീസിന്റെ എഫ്ഐആറിൽ പറയുന്നത്. പ്രാദേശിക ചന്തയിൽ നിന്നാണ് കന്നുകാലികളെ വാങ്ങിയതെന്നും രേഖകൾ കൈവശമുണ്ടെന്നും ഇദ്രീസ് പാഷ പറഞ്ഞെങ്കിലും, പാഷയെ പുനീത് അധിക്ഷേപിക്കുകയും പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെടുകയും പിന്നീട് പാഷയെ ഓടിച്ചിട്ട് മർദ്ദിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

പ്രതിഷേധവുമായി ഇദ്രീസ് പാഷയുടെ കുടുംബാംഗങ്ങളും നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായ വിട്ടു നൽകുന്നതിനായി അനുനയിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തെന്ന് പോലീസ് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!