Local

തലപ്പനക്കുന്ന് പാലത്തിന് 2.4 കോടി രൂപയുടെ ഭരണാനുമതി

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ തലപ്പനക്കുന്ന് പാലത്തിന് 2.4 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ഈ പാലം നിർമ്മിക്കുന്നതിന് നേരത്തെ 1.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നുവെങ്കിലും പൊതുമരാമത്ത് നിരക്കിലും ജി.എസ്.ടിയിലും ഉണ്ടായ വർദ്ധനവ് കാരണം തുക തികയാതെ വന്നതിനെ തുടർന്നാണ് വർധിപ്പിച്ച തുകക്കുള്ള ഭരണാനുമതി ലഭ്യമാക്കിയത്.

ചാത്തമംഗലം, മാവൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന ഈ പാലത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ മൂഴിപ്പുറത്ത്താഴം, തലപ്പനക്കുന്ന് ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള എളുപ്പ മാർഗ്ഗമായി ഈ പാലം മാറും. സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ടെൻഡർ ചെയ്യാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗത്തിന് നിർദേശം നൽകിയതായും പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!