കേളകം: കണ്ണൂര്‍ കേളകം ഇരട്ടത്തോട് ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (36), മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.
ഇരിട്ടി എ.ജെ. ഗോള്‍ഡ് ജീവനക്കാരനാണ് ലിജോ. തലക്കാണി യു.പി. സ്‌കൂളില്‍ യു.കെ.ജി. വിദ്യാര്‍ഥിയാണ് നെവിന്‍. കുവൈത്തില്‍ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ. നാലു വയസുകാരി ശിവാനിയ മകളാണ്.

