kerala politics National

ആത്മഹത്യ ചെയ്യാൻ തോന്നി, ആശ്വാസമായത് രാഹുൽ ഗാന്ധി: ദിവ്യ സ്പന്ദന

പിതാവിന്റെ മരണശേഷം ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് തനിക്കു മാനസിക പിന്തുണ നൽകിയതെന്നും തുറന്നുപറഞ്ഞ് മുൻ ലോക്‌സഭാംഗവും കന്നഡ നടിയുമായ ദിവ്യ സ്പന്ദന. ‘വീക്കെൻഡ് വിത്ത് രമേഷ്, സീസൺ 5’ എന്ന കന്നഡ ടോക്ക് ഷോയുടെ ഒരു എപ്പിസോഡിലാണ് കോൺഗ്രസിന്റെ വക്താവായ ദിവ്യ സ്പന്ദന തന്റെ പിതാവിന്റെ ഓർമകൾ പങ്കുവച്ചത്.

എന്റെ പിതാവിനെ നഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഞാൻ പാർലമെന്റിലെത്തി. എനിക്ക് ആരെയും, ഒന്നും അറിയില്ലായിരുന്നു. പാർലമെന്റ് നടപടികളെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നിലെന്ന് ദിവ്യ പരിപാടിയിൽ പരിപാടിയിൽ പറഞ്ഞു. ക്രമേണ എല്ലാം മനസ്സിലാക്കിയെന്നും ജോലിയിൽ മുഴുകിയതോടെ സങ്കടം മറന്നതായും അവർ പറഞ്ഞു. ജനങ്ങളാണ് തനിക്ക് ആത്മവിശ്വാസം നൽകിയത്. ആത്മഹത്യ ചെയ്യണമെന്ന തോന്നലുണ്ടായപ്പോൾ രാഹുൽ ഗാന്ധിയാണ് തന്നെ വൈകാരികമായി പിന്തുണച്ചത്. എന്റെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനച്ചത് എന്റെ പിതാവാണ്, മൂന്നാമത്തേത് രാഹുൽ ഗാന്ധിയാണെന്നും സ്പന്ദന വെളിപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!