Kerala

കുന്ദമംഗലത്ത് മയക്ക് മരുന്ന് അന്വേഷണം ഊർജിതമാക്കി പോലീസ്

കുന്ദമംഗലം:കുന്ദമംഗലത്ത് മയക്ക് മരുന്ന് വിൽപ്പനയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. മയക്ക് മരുന്നിന്റെ ഉപയോഗം മൂലം ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിക്ക് മാനസികമായ പ്രശനങ്ങൾ ഉണ്ടോയെന്ന് വിലയിരുത്താൻ സൈക്കോളജിസ്റ്റിന്റെ സഹായം തേടിയിരുന്നു. എന്നാൽ മയക്ക് മരുന്ന് തന്നവരുടെ പേര് വെളിപ്പെടുത്താൻ കുട്ടി തയ്യാറാകുന്നില്ല.

അതേസമയം പരീക്ഷ നടക്കുന്നത് കൊണ്ട് കുട്ടികൾക്ക് മാനസികമായ സംഘർഷം ഇല്ലാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് പോലീസ്. നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ സുദർശന്റെ നേതൃത്വത്തിൽ കുന്ദമംഗലം സിഐ യൂസഫ് നടത്തറമ്മൽ എസ് ഐ അഷറഫ് തുടങ്ങിയവർക്കാണ് അന്വേഷണ ചുമതല. മയക്ക് മരുന്ന് മാഫിയ വ്യാപകമായതിനാൽ കുന്ദമംഗലം ബസ്റ്റാൻഡ് പരിസരത്ത് രഹസ്യാന്വേഷണ വിഭാഗം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുന്നു.

.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!