കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവിക്ക് മുസ്ലിംലീഗ് കമ്മിറ്റി സ്വീകരണം നൽകി. ഇരുപത്തിരണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവിക്ക് സ്വീകരണം നൽകിയത്. പരിപാടിയിൽ എൻ എം യൂസഫ് അധ്യക്ഷത വഹിച്ചു. മേലെ കുറിയരി മുഹമ്മദ് ഹാജി ഉപഹാര സമർപ്പണം നടത്തി. പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെഷറഫുദ്ദീൻ,പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി എം ബാബുമോൻ, ടി.കെ.സീനത്ത്,എം വി ബൈജു ,ഷമീന വെള്ളറക്കാട്ടിൽ,ഫാത്തിമ ജെസ്ലി .സിദ്ദിഖ്.എൻ എം. .മുനീർ ,പി. പി.നൗഷാദ് ,തസ്ലീം.സെബീൽചാലിൽ .മുഹമ്മദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവിക്ക് മുസ്ലിംലീഗ് കമ്മിറ്റി സ്വീകരണം നൽകി

