
എറണാകുളം: ജനം ടി.വി കോര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാര്‍ക്കെതിരേയുള്ള മൊഴി കഴിഞ്ഞ ദിവസം ചോര്‍ന്നത്തിനു പിന്നാലെ അന്വേഷണ സംഘത്തില്‍ മാറ്റം. ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു അനില്‍ നമ്പ്യാര്‍ക്കെതിരേയുള്ള സ്വപ്നയുടെ മൊഴി. അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ എസ് ദേവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്ന് മാറ്റി. വകുപ്പ് തല അന്വേഷണത്തിനും തീരുമാനമായി.
സ്വപ്നാ സുരേഷിന്റെ മൊഴില്‍ അനില്‍ നമ്പ്യാരിനെ പരാമര്‍ശിക്കുന്നതും ബിജെപിക്ക് എതിരെയുള്ളതുമായ ഭാഗം മാത്രം ചോര്‍ന്നതില്‍ അസ്വാഭാവികതയുണ്ടെന്നാണ് കസ്റ്റംസ് ഉന്നതരുടെ വിലയിരുത്തല്‍. ഉത്തരവാദികളായവരെ വേഗത്തില്‍ കണ്ടെത്തണമെന്നാണ് കേന്ദ്രം നിർദ്ദേശം നല്‍കി.

