
ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധ വ്യാപിച്ചതിനാല്‍ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി(84)യുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രണബിന്റെ ആരോഗ്യനില അതീവഗുരുതരം ആണെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അണുബാധ വ്യാപിച്ചതോടെ ഇന്നലെ മുതലാണ് നില വഷളായത്.

