തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിനത്തില്‍ ശിഖര്‍ ധവാനും, അവസാന രണ്ട് ഏകദിന മത്സരങ്ങളില്‍ താരം ഇന്ത്യ എ ക്കായി കളിക്കും. വേല്‍ഡ് കപ്പില്‍ പരിക്കിനെത്തുടര്‍ന്ന് പിന്മാറിയ ശേഷം ഫോമില്‍ തിരിച്ചെത്താന്‍ താരത്തിന് ലഭിക്കുന്ന അവസരം കൂടിയാണിത്. പരിക്ക്് മാറിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ താരത്തിന് വിന്‍ഡീസ് പര്യടനത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഏകദിന – ടി20 മത്സരങ്ങളില്‍ ഒരേപോലെ നിരാശപ്പെടുത്തി.
അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ എ ടീമിനെ നയിക്കുന്നത് ശ്രേയാസ് അയ്യരാണ്. മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍.
ടീം; ശ്രേയസ് അയ്യര്‍ (നായകന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അന്‍മോള്‍പ്രീത് സിങ്, റിക്കി ഭുയ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, വിജയ് ശങ്കര്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍,രാഹുല്‍ ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ, ഇഷാന്‍ പോരല്‍.

