കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസില്‍ യാത്ര ചെയ്ത കുന്ദമംഗലത്ത് ജോലി ചെയ്തിരുന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പരിശോധനാ ഫലം വരുന്നതിന് മുന്‍പ് തന്നെ ഇദ്ദേഹം കോഴിക്കോട്ട് നിന്ന് യാത്ര പുറപ്പെടുകയായിരുന്നു. തൃശൂരില്‍ എത്തിയപ്പോഴാണ് ഫലം അറിഞ്ഞത്. കന്യാകുമാരി സ്വദേശിയായ ഇദ്ദേഹം കുന്ദമംഗലത്തെ കെഎസ്ഇബിയിലെ 220 കെ ബി സബ്ബ് സ്റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
പോസിറ്റീവ് ആയ രോഗി കോഴിക്കോട്ട് ഇല്ലെന്ന് അറിഞ്ഞപ്പോഴാണ് ആരോഗ്യപ്രവര്‍ത്തകര്‍ തൃശൂരിലെ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചത്. അപ്പോഴേക്കും ട്രെയിന്‍ അവിടെ നിന്നുംവിട്ടിരുന്നു. തുടര്‍ന്ന് രോഗിയെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി. ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ട്രെയിനിലെ മൂന്ന് കമ്പാര്‍ട്ട്മെന്റ് സീല്‍ ചെയ്തു.
അതേസമയം കുറ്റികാട്ടൂര്‍ പൈങ്ങോട്ടൂപ്പുറം റോഡിലെ പ്രമുഖ സ്വകാര്യ സ്വര്‍ണ്ണ സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴിയാണ് കോവിഡ് ബാധിച്ചിരിക്കുന്നത് . പ്രദേശത്ത് കൂടുതല്‍ ജാഗ്രത ശക്തമാക്കി. കഴിഞ്ഞ ദിവസം ഇതേ സ്ഥാപനത്തിലെ അഞ്ചു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ സ്ഥാപനത്തിലുള്ള മറ്റൊരു വ്യക്തിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം

