Kerala News

ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞ് അപകടം, പരിക്കേറ്റ യുവാവ് വഴിയരികില്‍ കിടന്ന് മരിച്ചു;

കോട്ടയം ഏറ്റുമാനൂരില്‍ അപകടത്തിപ്പെട്ട് എട്ട് മണിക്കൂറോളം വഴിയില്‍ ഉപേക്ഷിക്കപ്പെട്ടായാള്‍ മരിച്ചു. അര്‍ധരാത്രി ഓട്ടോ മറിഞ്ഞ് പരുക്കേറ്റയാളെ രാവിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശി ബിനുവാണ് മരിച്ചത്. ബിനു അപസ്മാര രോഗിയായിരുന്നു. അപകടം കണ്ടെത്തിയ നാട്ടുകാരില്‍ ചിലര്‍ അതേ ഓട്ടോയില്‍ തന്നെ പരുക്കേറ്റ യുവാവിനെ കിടത്തി. എന്നാല്‍ ഇവരാരും പരുക്കേറ്റവര്‍ക്കൊപ്പം ആശുപത്രിയില്‍ പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് അപകട സ്ഥലത്ത് നിന്നും അല്‍പ്പം മുമ്പോട്ട് പോയ ശേഷം ഓട്ടോ ഡ്രൈവര്‍ വണ്ടി നിര്‍ത്തി പരുക്കേറ്റ യുവാവിനെ പുറത്തിറക്കി കിടത്തുകയായിരുന്നു. പരുക്കേറ്റ വേദനയില്‍ യുവാവ് റോഡരികില്‍ കിടന്ന് പുളയുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അല്‍പ്പസമയത്തിന് ശേഷം ഓട്ടോ ഡ്രൈവര്‍ പരുക്കേറ്റയാളെ അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. രാവിലെ നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് എത്തി 8.30ഓടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!