Kerala News

കൊവിഡ് മരണം; നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ ;ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

കോവിഡ് മരണങ്ങളിൽ നഷ്ടപരിഹാരം നിശ്ചയിക്കാൻ സംസ്ഥാന സര്‍ക്കാര്‍ മാർഗരേഖ പുറത്തിറക്കി. കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം കൊവിഡ് മരണം തീരുമാനിക്കും. മരിച്ചവരുടെ ബന്ധുക്കൾ ജില്ലാ കളക്ടർക്ക് നിർദേശം നൽകണമെന്നും അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകാൻ ജില്ലാതല സമിതി രൂപീകരിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയിൽ എഡിഎം, ഡിഎംഒ, ഡിസ്ട്രിക് സർവൈലൻസ് ടീം മെഡിക്കൽ ഓഫിസർ, മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം തലവൻ, പൊതുജനാരോഗ്യ വിദഗ്ധൻ എന്നിവരാണ് മറ്റു അംഗങ്ങൾ.
മരിച്ചവരുടെ ബന്ധുക്കൾ ജില്ലാ കലക്ടർക്ക് അപേക്ഷ നൽകണം. ഒക്ടോബര്‍ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കോവിഡ് പോസിറ്റിവായി 30 ദിവസത്തിനകം നടക്കുന്ന എല്ലാ മരണങ്ങളും കോവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. കോവിഡ് പോസിറ്റീവായിരിക്കെ ആത്മഹത്യ ചെയ്തവരുടെ മരണവും കോവിഡ് മരണമായി കണക്കാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. നടപടികൾ പരമാവധി ഓൺലൈൻ ആയിരിക്കും. കൊവിഡ് മരണത്തിൽ 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു ഉത്തരവ് നേരത്തെ ഇറങ്ങിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!