News

ബാബരി മസ്ജിദ് വിധി നിര്‍ഭാഗ്യകരം പി കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: ബാബരി മസ്ജിദ് കേസിലെ വിധിയിൽ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി.
വിധി നിര്‍ഭാഗ്യകരമെന്നും പള്ളി അക്രമമാര്‍ഗത്തിലൂടെ തകര്‍ത്തതാണെന്നും അവിടെ ഈ പ്രതികളുടെ മുഴുവന്‍ സാന്നിധ്യമുണ്ടായിരുന്നെന്നും അവര്‍ ആരും തന്നെ ഇത് തടയാന്‍ ശ്രമിച്ചില്ലെന്നത് ലോകം മുഴുവന്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

‘സുപ്രീം കോടതി ബാബരി മസ്ജിദ് തകര്‍ത്തതാണെന്ന് വളരെ വ്യക്തമായി പറഞ്ഞതാണെന്നും. അന്വേഷണ ഏജന്‌സി കുറ്റക്കാരെ പോയിന്റ് ഔട്ട് ചെയ്തതാണ്. എന്നിട്ട് ഇപ്പോള്‍ എല്ലാവരേയും വെറുതെ വിട്ട് വിധി വന്നിരിക്കുന്നു. ഒരിക്കലും ഇത് പ്രതീക്ഷിച്ചിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു

ബാബരി മസ്ജിദ് തകര്‍ത്തിട്ടേയില്ല എന്ന് പറയുന്നതിന് തുല്യമായ വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!