കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ നേത്യത്വത്തില്‍ സഹകരണ ഓണചന്ത കുന്ദമംഗലം പഴയ സ്റ്റാന്റില്‍ പഞ്ചായത്ത് ഷോപ്പിംഗ് ക്ലോപ്ലക്‌സില്‍ ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങള്‍ പൊതു വിപണിയേക്കാള്‍ വന്‍ വില കുറവില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ത തുടങ്ങിയത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ സി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനാര്‍ദ്ധനന്‍ കളരിക്കണ്ടി, സി പ്രമോദ്, ബാങ്ക് സിക്രട്ടറി പി രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ നേത്യത്വത്തില്‍ ഓണചന്ത ആരംഭിച്ചു

