National

മനു ഭാകര്‍- സരഭ്ജോദ് സിംഗ് സഖ്യം വെങ്കലം നേടി;പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍

പാരിസ് ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ നേടി ഇന്ത്യ. മിക്‌സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മനു ഭാകര്‍- സരഭ്ജോദ് സിംഗ് സഖ്യം ദക്ഷിണ കൊറിയന്‍ ജോഡിയെ തോല്‍പിച്ച് വെങ്കലം നേടി. ഇതോടെ പാരിസില്‍ ഇരട്ട മെഡല്‍ മനു ഭാകര്‍ സ്വന്തമാക്കി. ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് മനു ഭാകര്‍ സ്വന്തം പേരിലെഴുതി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു. ഈ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയായിരുന്നു മനു വ്യക്തിഗത ഇനത്തില്‍ നേരത്തെ നേടിയിരുന്നത്. ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്കെതിരെ 16-10 എന്ന സ്കോറിനാണ് മനു ഭാകറും സരഭ്‌ജോത് സിംഗും വെന്നിക്കൊടി പാറിച്ചത്. ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ 18.8 എട്ട് പോയിന്‍റുകള്‍ക്കെതിരെ 20.5 നേടി കൊറിയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി നാല് റൗണ്ടുകള്‍ വെടിവച്ചിട്ട് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. ഇതിന് ശേഷം ആറാം റൗണ്ടില്‍ കൊറിയ കടന്നാക്രമിച്ചെങ്കിലും ഏഴാം റൗണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നു. എട്ടാം റൗണ്ടും കൊറിയ നേടിയപ്പോള്‍ പിന്നീടങ്ങോട്ട് ശക്തമായ ആക്രമണം തുടര്‍ന്ന് വലിയ വെല്ലുവിളികളില്ലാതെ ഇന്ത്യന്‍ സഖ്യം വെങ്കലം വെടിവെച്ചിടുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!