Kerala News

യൂട്യൂബ് നോക്കി ബൈക്ക് മോഷണ പഠനം;കിട്ടുന്ന പണം ആഡംബര ജീവിതത്തിന് രണ്ടുപേര്‍ അറസ്റ്റില്‍

മൗണ്ട് കാര്‍മല്‍ ദേവാലയത്തിന് സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മൂന്നാർ ഇക്കാനഗർസ്വദേശി ആർ വിനു (18), ലക്ഷ്മി പാർവതി ഡിവിഷനിൽ രാമ മൂർത്തി (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഓഫീസിന്റെ മുറ്റത്തുനിന്നും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ബൈക്കാണ് മോഷണം പോയത്. തേനിയിലെ ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ബൈക്ക് കണ്ടെടുത്തത്. ബൈക്കിന്റെ നമ്പര്‍, സ്റ്റിക്കറുകള്‍ എന്നിവ മാറ്റിയനിലയിലും പെട്രോള്‍ ടാങ്ക് കേടുവരുത്തിയനിലയിലുമാണ്.യൂട്യൂബ് വീഡിയോകൾ കണ്ട് മോഷണം പഠിച്ച ശേഷം രാത്രി വാഹനങ്ങൾ മോഷ്ടിക്കുകയാണ് യുവാക്കൾ ചെയ്യുന്നതെന്ന് സി ഐ മനീഷ് കെ പൗലോസ്, എസ് ഐ ഷാഹുൽഹമീദ് എന്നിവർ പറഞ്ഞു. വാഹനങ്ങൾ വിറ്റ് കിട്ടുന്ന പണം ആഡംബര ജീവിതത്തിനായി ഉപയോ​ഗിക്കും. മൂന്നാറിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്ന മോഷണ കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.ഉടമയുടെ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പോലീസ് ടൗണിലും പരിസരങ്ങളിലുമുള്ള നിരവധി നിരീക്ഷണക്യാമറകള്‍ പരിശോധിച്ചിരുന്നു. കൂടാതെ തമിഴ്‌നാട്ടില്‍ അടുത്തിടെനടന്ന ബൈക്ക് മോഷണക്കേസുകളില്‍ പ്രതികളായവരെക്കുറിച്ചും അന്വേഷണം നടത്തി.ഇതിനിടയിലാണ് തമിഴ്‌നാട്ടില്‍ നടന്ന ഒരു ബൈക്ക് മോഷണക്കേസില്‍ പ്രതികളിലൊരാളായ ബിനു ഉള്‍പ്പെട്ടതായി കണ്ടെത്തിയത്.

തുടര്‍ന്ന് ഇയാളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും മോഷണംനടന്ന 18 മുതല്‍ ഇയാള്‍ സ്ഥലത്തില്ലെന്ന് മനസ്സിലായി. കഴിഞ്ഞ ദിവസം രാജീവ്ഗാന്ധി കോളനിയില്‍ ഇയാളെത്തിയതറിഞ്ഞ് പിടികൂടുകയായിരുന്നു. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് കൂട്ടുപ്രതിയായ രാമകൃഷ്ണമൂര്‍ത്തിയുടെ പങ്കു കണ്ടെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!