കുന്ദമംഗല; കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ ആരംഭിച്ച ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലേക്ക് സുമനസ്സുകളുടെ സഹായം. കുന്ദമംഗലം ഐഐഎംകെ യിലേക്കും വരട്ട്യാക്കിലെ പ്രീ മെട്രിക് ഹോസ്റ്റലിലെ ട്രീറ്റ്മെന്‍്റ് കേന്ദ്രത്തിലേക്കുമാണ് സഹായം നല്‍കിയത്. ഐഐഎംകെയില്‍ ആരംഭിച്ച 150 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് അനുവദിച്ചത്.
കുന്ദമംഗലത്തെ പാലക്കല്‍ പെട്രോളിയം ഉടമ പാലക്കല്‍ അബൂബക്കര്‍, ജൗഹര്‍ ഭൂപതി, പീപ്പിള്‍ ഫൗണ്ടേഷന് കുന്ദമംഗലം,ലക്സസ് ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി നിരവധി ആളുകളാണ് ഇതിനോടകം സഹായം നല്‍കിയത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ്, സെക്രട്ടറി നവാസ് എന്നിവരുടെ നേതൃത്വത്തില്‍ വവിധ ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
നേരത്തെ കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും കോവിഡ് രോഗികള്‍ വര്‍ധിച്ചതാണ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്‍ തുടങ്ങാനുള്ള കാരണം. സമ്പര്‍ക്കത്തിലൂടെയും രോഗികള്‍ വര്‍ധിച്ചിരുന്നു. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണെ കൂടാനുള്ള സാധ്യത ആരോഗ്യവകുപ്പ് മുന്നില്‍ കാണുന്നുണ്ട്.