കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് സുമനസ്സുകളുടെ സഹായം
കുന്ദമംഗല; കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ ആരംഭിച്ച ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് സുമനസ്സുകളുടെ സഹായം. കുന്ദമംഗലം ഐഐഎംകെ യിലേക്കും വരട്ട്യാക്കിലെ പ്രീ മെട്രിക് ഹോസ്റ്റലിലെ ട്രീറ്റ്മെന്‍്റ് കേന്ദ്രത്തിലേക്കുമാണ് സഹായം നല്‍കിയത്. ഐഐഎംകെയില്‍ ആരംഭിച്ച 150 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് അനുവദിച്ചത്. കുന്ദമംഗലത്തെ പാലക്കല്‍ പെട്രോളിയം ഉടമ പാലക്കല്‍ അബൂബക്കര്‍, ജൗഹര്‍ ഭൂപതി, പീപ്പിള്‍ ഫൗണ്ടേഷന്‍ കുന്ദമംഗലം,ലക്‌സസ് ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി നിരവധി ആളുകളാണ് ഇതിനോടകം സഹായം നല്‍കിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ്, സെക്രട്ടറി നവാസ് എന്നിവരുടെ […]
