Trending

ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നു ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടും ഡോക്ടർമാർ ചികിത്സ നിഷേധിച്ചതായി പരാതി. കുറ്റ്യാടി സ്വദേശി റസീന നൗഷാദ് ആണ് പരാതി നൽകിയത്. ഡോക്ടർമാർ ചികിത്സക്കെത്തിയില്ലെന്നും ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം.ഈ മാസം 22 നാണ് ഗർഭിണിയായ റസീന നൗഷാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. ഡോക്ടർ അറിയിച്ചത് പ്രകാരം അഡ്മിറ്റ് ആകുകയും ചെയ്തു. പിന്നീട് പരിശോധനക്കായി ഡോക്ടർമാരാരും വന്നില്ലെന്നാണ് യുവതിയുടെ പരാതി. തുടർ ചികിത്സ സംബന്ധിച്ച വിവരങ്ങൾ നൽകാൻ ആരും തയ്യാറായില്ലെന്നും പരാതിക്കാരി പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!