kerala

ഇരട്ട വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെങ്കിലും നടപടിയില്ല; വി ഡി സതീശൻ

ഇരട്ട വോട്ടിൽ ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പ്രചരണത്തിന് ഇറങ്ങട്ടെ, അത് അവരുടെ മുന്നണിയുടെയും പാർട്ടിയുടെയും തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പൗരത്വ ഭേദഗതി വിഷയത്തിൽ കോൺഗ്രസിനെതിരെ നടത്തുന്നത് കള്ള പ്രചാരണമാണ്. പൗരത്വ നിയമത്തില്‍ നട്ടാല്‍ കുരുക്കാത്ത നുണയാണ് മുഖ്യമന്ത്രി തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നും വി ഡി സതീശൻ സൂചിപ്പിച്ചു. പൗരത്വ ഭേദഗതി വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും പാർലമെൻ്റിന് അകത്തും പുറത്തും ഇടപെടൽ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതിക്ഷ പാർട്ടികളുടെ അക്കൗണ്ടുകളിൽ ആദായ നികുതി വകുപ്പിൻ്റെ ഇടപെടൽ കേന്ദ്രത്തിൻ്റെ ഫാസിസ്‌റ്റ് സമീപനത്തിന് ഉദാഹരണമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. റഷ്യയിൽ പ്രതിപക്ഷ നേതാവിനെ ജയിൽ അടച്ച് വിഷം നൽകി കൊന്ന അവസ്ഥയിലേക്കാണ് ഇന്ത്യ പോകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!