News

പരസ്യബോര്‍ഡിന്റെ കമ്പി അടര്‍ന്നവീണ് കാല്‍നടയാത്രക്കാരിയുടെ കണ്ണിന് പരിക്കേറ്റു

കുന്ദമംഗലം; കുന്ദമംഗലം എയുപി സ്‌കൂളിന് സമീപത്തുള്ള കെട്ടിടത്തിന് മുകളിലെ പരസ്യബോര്‍ഡിന്റെ കമ്പി അടര്‍ന്ന് വീണ് സ്ത്രീയുടെ കണ്ണിന് പരിക്കേറ്റു. പരസ്യത്തിന് വേണ്ടി സ്ഥാപിച്ച ബോര്‍ഡിന്റെ ബാക്കിയായ തരുമ്പിച്ച കമ്പി വൈകുന്നേരത്തോടെയുള്ള കാറ്റിലും മഴയിലും അടര്‍ന്ന് വീണ് അതുവഴി നടക്കുകയായിരുന്ന സ്ത്രീയുടെ മേലേക്ക് വീഴുകയായിരുന്നു. അക്ഷയ സെന്ററിലേക്ക് പോയ വസന്ത ചേനപ്പിലാക്കില്‍ എന്ന് സ്ത്രീക്കാണ് പരിക്കേറ്റത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് ഫസ്റ്റേഡ് എടുത്തു.

നിരവധി സ്‌കൂള്‍ കുട്ടികള്‍ നടക്കുന്ന വഴിയിലാണ് ഇപ്പോള്‍ അപകടം ഉണ്ടായിരിക്കുന്നത്. ബോര്‍ഡിന്റെ കമ്പിയുടെ അവശിഷ്ട ഭാഗം ഇപ്പോഴും കെട്ടിടത്തിന് മുകളിലുണ്ട്. ഇത്തരത്തില്‍ നിരവധ പരസ്യബോര്‍ഡിന്റെ അവശിഷ്ടങ്ങള്‍ കുന്ദമംഗലത്തെ പല കെട്ടിടത്തിന് മുകളിലുമുണ്ട്. കാറ്റിലും മഴയിലും ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണിത്. അശ്രദ്ധ കാരണം വലിയ അപകടങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!