പരസ്യബോര്‍ഡിന്റെ കമ്പി അടര്‍ന്നവീണ് കാല്‍നടയാത്രക്കാരിയുടെ കണ്ണിന് പരിക്കേറ്റു
കുന്ദമംഗലം; കുന്ദമംഗലം എയുപി സ്‌കൂളിന് സമീപത്തുള്ള കെട്ടിടത്തിന് മുകളിലെ പരസ്യബോര്‍ഡിന്റെ കമ്പി അടര്‍ന്ന് വീണ് സ്ത്രീയുടെ കണ്ണിന് പരിക്കേറ്റു. പരസ്യത്തിന് വേണ്ടി സ്ഥാപിച്ച ബോര്‍ഡിന്റെ ബാക്കിയായ തരുമ്പിച്ച കമ്പി വൈകുന്നേരത്തോടെയുള്ള കാറ്റിലും മഴയിലും അടര്‍ന്ന് വീണ് അതുവഴി നടക്കുകയായിരുന്ന സ്ത്രീയുടെ മേലേക്ക് വീഴുകയായിരുന്നു. അക്ഷയ സെന്ററിലേക്ക് പോയ വസന്ത ചേനപ്പിലാക്കില്‍ എന്ന് സ്ത്രീക്കാണ് പരിക്കേറ്റത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് ഫസ്റ്റേഡ് എടുത്തു. നിരവധി സ്‌കൂള്‍ കുട്ടികള്‍ നടക്കുന്ന വഴിയിലാണ് ഇപ്പോള്‍ അപകടം ഉണ്ടായിരിക്കുന്നത്. ബോര്‍ഡിന്റെ കമ്പിയുടെ അവശിഷ്ട ഭാഗം […]
