Local

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം : രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്തി


കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ യു പി വിഭാഗം രക്ഷിതാക്കൾക്കായി ബോധവത്കരണ പരിപാടി നടത്തി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ : സി രവീന്ദ്രനാഥിന്റെ സന്ദേശം രക്ഷിതാക്കളെ കേൾപ്പിച്ചു. സ്കൂളിന്റെ ഈ വർഷത്തെ പ്രവർത്തന മികവുകൾ അവതരിപ്പിച്ചു.

ബോധവത്കരണ പരിപാടി പി ടി എ പ്രസിഡന്റ്‌ ആർ വി ജാഫർ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ്‌ ലിനീഷ് വി പി അധ്യക്ഷം വഹിച്ചു. സ്കൂൾ ഇൻ ചാർജ് വി അഷ്‌റഫ്‌, സ്റ്റാഫ്‌ സെക്രട്ടറി എ കെ മുഹമ്മദ് യുസുഫ് , പി അബ്ദുൽഗഫൂർ, നവീൻ എന്നിവർ പ്രസംഗിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പറ്റി ഹയർ സെക്കന്ററി വിഭാഗത്തിലെ അധ്യാപകൻ പി അബ്ദുറഹിമാൻ ക്ലാസ്സെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!