തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി മറ്റൊരു വീടും അക്രമിച്ചെന്ന് സൂചന.കുറവൻകോണത്തെ വീട്ടിലും പ്രതി അക്രമം നടത്തിയെന്നാണ് സംശയം. അക്രമത്തിൽ വീടിന്റെ ജനൽചില്ല് തകർന്നിട്ടുണ്ട്. തുടർന്ന് അക്രമി നന്ദൻകോട് ഭാഗത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.പ്രതിയുടെ രേഖാചിത്രം ഇന്നലെ പുറത്തിറക്കിയിരുന്നു. ദൃശ്യങ്ങളിലുള്ള ആൾക്ക് മ്യൂസിയം പരിസരത്തെ ആക്രമണ കേസിലെ പ്രതിയുമായി സാമ്യമുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കി.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പുലര്‍ച്ചെ മ്യൂസിയത്ത് നടക്കാനെത്തിയ വനിതാ ഡോക്ടർക്കെതിരെ അക്രമം നടന്നത് എൽഎംഎസ് ജംഗ്ക്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി രക്ഷപ്പെട്ടു. സംഭവം നടന്ന പുലർച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റിൽ യുവതി വിവരം അറിയിച്ചുവെങ്കിലും പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചില്ലെന്നാണ് ആക്ഷേപം.
നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവം;പ്രതി മറ്റൊരു വീട്ടിലും അതിക്രമിച്ച് കയറാന്‍ ശ്രമിച്ചുവെന്ന് സൂചന

