ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.ചെറിയാൻ ഫിലിപ്പിന്റെ മടങ്ങി വരവ് കോൺഗ്രസിന് ഊർജം പകരുമെന്ന് എ കെ ആന്റണി പറഞ്ഞു. 20 വർഷം സി പി എമ്മിൽ ഉണ്ടായിട്ടും കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം എടുത്തില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണെന്ന് എ കെ ആന്റണി പ്രതികരിച്ചു. കോൺഗ്രസ് ശക്തിപ്പെടേണ്ട സാഹചര്യത്തിൽ ചെറിയാൻ ഫിലിപ്പിനെ പോലുളളവരുടെ തിരിച്ചുവരവ് അണികൾക്ക് ആവേശം പകരും. ചെറിയാനെ എല്ലാ കോൺഗ്രസ് നേതാക്കളും സസ്വാഗതം ചെയ്തിട്ടുണ്ട് .ചെറിയാൻ ഫിലിപ്പിന് അർഹമായ പദവി നൽകുമോ എന്ന ചോദ്യത്തിന് എ കെ ആന്റണിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘അതൊക്കെ തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്. അദ്ദേഹം ഉചിതമായ കാര്യങ്ങൾ ചെയ്യുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. രാജ്യസഭയിലേക്ക് ചെറിയാൻ ഉടൻപോകില്ല. കോൺഗ്രസിലേക്ക് വന്നാലുടൻ തന്നെ അടുത്ത സ്ഥാനം രാജ്യസഭയിലേക്ക് എന്നൊന്നില്ല’. അങ്ങനെ ചെറിയാനും ആഗ്രഹിക്കുന്നെന്ന് താൻ കരുതുന്നില്ലെന്ന് ആന്റണി വ്യക്തമാക്കി.ൾ നടന്നിട്ടില്ലെന്നും എ കെ ആന്റണി പ്രതികരിച്ചു.
ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലെത്തി; മടങ്ങി വരവ് കോൺഗ്രസിന് ഊർജം പകരുമെന്ന് എ കെ ആന്റണി

