കുന്ദമംഗലം: നാല് തലമുറകളുടെ ഒത്തു ചേരലായി കണ്ണങ്ങര ഫാമിലി ട്രസ്റ്റ് സൗഹൃദ സംഘമം. കണ്ണങ്ങര ചാലുവരുകണ്ടിയിൽ കെട്ടുങ്ങൽ കോയസ്സൻ- മുക്കത്ത് ഖദീജ ദമ്പതികളുടെ 9 മക്കളുടെ പിന്മുറക്കാരാണ് കുന്ദമംഗലത്ത് നടന്ന പരിപാടിയിൽ ഒത്തുകൂടിയത്. കുടുംബങ്ങളിലെ 200 ഓളം അംഗങ്ങളാണ് സംഗമത്തിന്റെ ഭാഗമായത്. ഇപ്പോഴും നിലനിൽക്കുന്ന പുല്ലാളൂർ കാളപൂട്ട് ഗ്രൗണ്ട് ഉൾപ്പടെ നാടിന്റെ കലാ സാംസ്കാരിക സാമൂഹിക, രാഷ്ട്രീയ രംഗത്ത് അവിഭാജ്യഘടകമായിരുന്ന മുട്ടാഞ്ചേരി മുക്കടങ്ങാട് കണ്ണങ്ങര ഫാമിലി. ഈ കുടുംബത്തിലെ അംഗങ്ങൾ ഇത് രണ്ടാമത്തെ തവണയാണ് ഒത്തു ചേരുന്നത്.മുൻ ഡിസിസി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.സി അബു,കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത, ജില്ലാ പഞ്ചായത്ത് മെമ്പർ ഷക്കീല ടീച്ചർ, തുടങ്ങി വിദ്യാഭ്യാസ ആരോഗ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ഉൾപ്പെടുന്നതാണ് ഇപ്പോളത്തെ കണ്ണങ്ങര കുടുംബം. കുടുംബത്തിലെ മുഴുവൻ അംഗങ്ങളേയും ഉൾപ്പെടുത്തി വിപുലമായ പരിപാടിയാണ് തീരുമാനിച്ചിരുന്നത് എങ്കിലും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരിപാടി മാറ്റിവെക്കുകയായിരുന്നു. കുന്ദമംഗലം അജ് വഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഘമം ട്രസ്റ്റ് പ്രസിഡണ്ട് കെ.സി അബു ഉൽഘാടനം ചെയ്തു. വൈസ് പ്രതിഡണ്ട്ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷതവഹിച്ചു. . എ. മുഹമ്മദ്അശ്റഫ് എസ്.എച്ച്.ഒ. (ഇൻസ്പക്ടർ ഓഫ് പോലീസ് കുന്ദമംഗലം) മുഖ്യ പ്രഭാഷണം നടത്തി. കെ. സി മുഹമ്മദ്,വി. ഉസ്സയിൻ ഹാജി, കെ.പി. കോയസ്സൻ കുട്ടി, നാസ്സർ മാസ്റ്റർ, വി. ഷക്കീല ടീച്ചർ, കെ.സി.ശോഭിത , പി. സി.സഹീർ മാസ്റ്റർ, ടി.പി. ഖാദർ, പി.മമ്മി,ശാനിദ -കെ.സി., റൈന, എന്നിവർ സംസാരിച്ചു. കുടുംബത്തിലെ മുഴുവൻ അംഗങ്ങളേയും ചേർത്ത് മെഗാ കുടുംബമേള നടത്തുമെന്ന് സംഘാടകർ പറഞ്ഞു.