പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ‘കനല്’ എന്ന ഡോക്യുമെന്ററി ഉദ്ഘാടനം ചെയ്തു. സ്പീക്കറുടെ ചേംബറില്‍ വച്ച് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്റെ സാന്നിധ്യത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ആണ് ഉദ്ഘാടനം ചെയ്തത്.