Kerala kerala

വടകര എംഡിഎംഎ കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകര്‍ ലഹരി പാര്‍ട്ടികള്‍ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങള്‍

കോഴിക്കോട് : വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ മൂന്ന് അധ്യാപകര്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പിടിയിലായ കീര്‍ത്തനയുടെയും കാവ്യയുടെയും അക്കൗണ്ടില്‍ 6 മാസത്തിനിടയില്‍ എത്തിയത് ലക്ഷങ്ങളാണ്. ചോദ്യം ചെയ്യലില്‍ ലഹരിയുടെ മൊത്തവിതരണക്കാരുടെ വിവരങ്ങള്‍ പറയാന്‍ പ്രതികള്‍ തയ്യാറായില്ല. ലഹരി വ്യാപാര ശൃംഖലയില്‍ മിഡില്‍ ഏജന്റ്മാരാണ് ഇവര്‍.

എല്ലാം നിഷ്മയ്ക്ക് അറിയാമെന്ന് കീര്‍ത്തന മൊഴി നല്‍കി. റേഞ്ച് DIG കെ കാര്‍ത്തിക് ഇന്ന് വടകരയില്‍ അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ പങ്കെടുക്കും. 10 ലക്ഷത്തിലേറെ പണം കഴിഞ്ഞ 6 മാസത്തിനകം മൂന്ന് പ്രതികളുടെയും അക്കൗണ്ടില്‍ നേരിട്ട് എത്തിയതായി പൊലീസ് കണ്ടെത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!