മൂഴിക്കല്‍: കാരന്തൂര്‍ തടത്തില്‍ മമ്മത് കോയയുടെ മകള്‍ റസിയ തടത്തില്‍ (59) അന്തരിച്ചു.
ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൂഴിക്കല്‍ അങ്ങാടിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് എതിരെ വന്ന കാര്‍ ഇടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റസിയയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭര്‍ത്താവ്: പുറംതൊടികയില്‍ മുഹമ്മദ്കുട്ടി.മക്കള്‍: ഡാനിഷ്, നിലോഫര്‍.മരുമക്കള്‍: ജുമാന, അബ്ദുറഹിമാന്‍.
പ്രഭാത സവാരിക്കിടെ കാര്‍ ഇടിച്ച് വീട്ടമ്മ മരിച്ചു

