Kerala

എറണാകുളം കോർപറേഷൻ പരിധിയിൽ കൂടുതൽ നിരീക്ഷണ സംവിധാനങ്ങൾ

എറണാകുളം : സമ്പർക്കം മൂലം കോവിഡ് രോഗികൾ വ്യാപിക്കുന്ന കൊച്ചി കോർപറേഷൻ പരിധിയിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്കായി അടിയന്തരമായി സൗകര്യങ്ങൾ ക്രമീകരിക്കാൻ തീരുമാനമായി. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് തീരുമാനം. ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തും.

ദുരന്ത നിവാരണ നിയമ പ്രകാരം സ്ഥലങ്ങൾ ഏറ്റെടുക്കും. കേന്ദ്രങ്ങളിലേക്ക് ഉള്ള സാധനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സംഭരിക്കും. കോവിഡ് കെയർ സെന്ററുകൾ ആയി കണ്ടെത്തിയിട്ടുള്ള കേന്ദ്രങ്ങളുടെ പട്ടിക കോർപറേഷൻ സെക്രട്ടറി ജില്ല കളക്ടർക്ക് ഇന്ന് തന്നെ കൈമാറും.

മന്ത്രി വി. എസ് സുനിൽകുമാർ, എം. പി ഹൈബി ഈഡൻ, എം. എൽ. എ മാരായ ടി. ജെ വിനോദ്, കെ. ജെ മാക്സി, എം. സ്വരാജ്, എസ്. ശർമ മേയർ സൗമിനി ജെയിൻ തുടങ്ങിയവർ വീഡിയോ കോൺഫെറെൻസിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!