National News

ഫ്രീ എന്നാൽ സൗജന്യം; വാക്‌സിൻ വിൽപ്പനയെ പരിഹസിച്ച് രാഹുൽ ഗാന്ധി

കോവിഡ് ദുരിതത്തിൽ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ വാക്സിൻ വിൽപ്പനയുമായി മുന്നോട്ട് പോകുന്ന സർക്കാർ നയത്തെ പരിഹസിച്ച് രാഹുൽ ​ഗാന്ധി. ‘ഫ്രീ’ എന്ന വാക്ക് ട്വീറ്റ് ചെയ്താണ് രാഹുൽ സൗജന്യ വാക്സിൻ നൽകാത്തതിനെ വിമർശിച്ച് രം​ഗത്തെത്തിയത്.
‘ഫ്രീ’ എന്നതിന്റെ ഉച്ചാരണവും വാക്കർഥവും ചേർത്ത രാഹുൽ, നിർബന്ധമായും ഇന്ത്യ സൗജന്യ വാകസിൻ ലഭ്യമാക്കണമെന്നും എല്ലാ പൗരൻമാർക്കും അത് എത്തണമെന്നും കൂട്ടിച്ചേർത്തു. അത് സമയബന്ധിതമായി എത്തിച്ചേരുമെന്ന് തന്നെ പ്രതീക്ഷിക്കാമെന്നും രാഹുൽ കുറിച്ചു.

18 – 45 വയസുള്ളവരുടെ വാക്സീന്‍ രജിസ്ട്രേഷൻ തുടങ്ങി ആദ്യ 12 മണിക്കൂറില്‍ കോവിൻ ആപ്ളിക്കേഷനിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഒരു കോടി 40 ലക്ഷം കടന്നു. മൂന്നാം ഘട്ട കുത്തിവെപ്പ് തുടങ്ങുന്നതോടെ, 18 – 45 വയസ്സുകാരായ 60 കോടി പേർ കൂടിയാണ് പുതുതായി വാക്സിനേഷന് യോ​ഗ്യരാവുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!