എവര്‍ഗിവണ്‍ ചലിച്ചു തുടങ്ങി;കനാലിലെ തടസ്സം നീങ്ങുന്നു

0
16

ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ കപ്പലിനെ മാറ്റാനുള്ള ശ്രമങ്ങൾ വിജയം കണ്ടു. കപ്പൽ വീണ്ടും ചലിച്ചു തുടങ്ങി . ചൊവ്വാഴ്ച രാവിലെയാണ് സൂയസ് കനാലില്‍ കപ്പൽ കുടുങ്ങിയത്. ഇതോടെ 450-ഓളം കപ്പലുകളുടെ യാത്രയ്ക്കാണ് തടസ്സം നേരിട്ടത്.

എവര്‍ഗിവണ്‍ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള ഗതാഗതം ഉടൻ തുറന്നു കൊടുക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. പെട്ടെന്നുണ്ടായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കനാലിന് ഏകദേശം കുറുകെയാണ് എവര്‍ഗിവണ്‍ നിലയുറപ്പിച്ചിരുന്നത്. ചൈനയില്‍ നിന്ന് നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍.

തായ്‌വാനിലെ എവര്‍ഗ്രീന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എവര്‍ഗിവണ്‍ കപ്പല്‍.

LEAVE A REPLY

Please enter your comment!
Please enter your name here