ആരാണീ അൽഫോൺസ് പുത്രൻ;പടം റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന്

0
158

പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗോൾഡി’ന്റെ തമിഴ് മീം പോസ്റ്റർ വൈറലായിരുന്നു.പോസ്റ്ററിന് അടിയില്‍ അല്‍ഫോണ്‍സ് പുത്രന്‍ ആരാണെന്ന് ചോദിച്ച കമന്റിനാണ് അദ്ദേഹം തന്നെ നേരിട്ട് മറുപടി കൊടുത്തത്. ‘‘എന്റെ പടം റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന്’’, എന്നായിരുന്നു പുത്രന്റെ മറുപടി. സംവിധായകന്റെ മറുപടി സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്.ഈ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലും സിനിമാഗ്രൂപ്പുകളിലും ചര്‍ച്ചയാവുന്നത്. ഗോൾഡിനെക്കുറിച്ചുള്ള അൽഫോൻസിന്റെ കോൺഫിഡൻസ് ആണിത് എന്ന് ചിലർ അഭിപ്രായപ്പെട്ടു. സംവിധായകന്റെ മറുപടിയുടെ പശ്ചാത്തലത്തിൽ രസകരങ്ങളായ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

അൽഫോൻസിന്റെ മറുപടി വൈറലായതോടെ സംശയം ചോദിച്ചയാളും ക്ഷമ പറഞ്ഞു രംഗത്തുവന്നു. ‘പ്രേമം’ സിനിമയുടെ സംവിധായകനാണ് താങ്കളെന്ന് അറിയാതെയാണ് ഇങ്ങനെ പറഞ്ഞതെന്നും തന്നോട് ക്ഷമിക്കണമെന്നുമായിരുന്നു പ്രേക്ഷകൻ മറുപടിയായി കുറിച്ചത്.നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ പ്രേമം തമിഴ്‌നാട്ടില്‍ വലിയ കളക്ഷന്‍ ഉണ്ടാക്കിയ ചിത്രമാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ നേരം തൊട്ട് തന്നെ തമിഴ്‌നാട്ടില്‍ ഏറെ ആരാധകര്‍ അല്‍ഫോണ്‍സ് പുത്രനുണ്ട്.
ഡിസംബര്‍ ഒന്നിനാണ് ഗോള്‍ഡിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ഇക്കാര്യം അറിയിച്ചത്. ഓണം റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്ന് കരുതിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഗോള്‍ഡിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here