Local

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 ഗ്രാം എം.ഡി എം. എ.യുമായി കൊടുവള്ളി സ്വദേശിയായ യുവാവ് പിടിയിൽ

കൊടുവള്ളി:ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 ഗ്രാം എം .ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി.കൊടുവള്ളി ,പട്ടിണിക്കര, കൈതാപറമ്പിൽ ഹാരിസ് (34)നെയാണ് ഇന്നു പുലർച്ചെ പിടികൂടിയത്.

ബാംഗ്ലൂരിലെ മൊത്ത കച്ചവടക്കാരിൽ നിന്നും വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തുകയാണ് ഇയാൾ. ഗൾഫിൽ നിന്നും ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നു ബാംഗ്ലൂരിൽ ടാക്സി ഡ്രൈവാറായി ജോലി ചെയ്യുകയാണ്. പിടികൂടിയ ലഹരി മരുന്നിന് കേരളത്തിൽ മുപ്പതിനായിരം രൂപയോളം വരും.

കോഴിക്കോട് റൂറൽ എസ് .പി .കെ .ഇ.ബൈജു ഐ.പി.എസ് ൻ്റെ കീഴിലുള്ള സംഘവും കൊടുവള്ളി പോലീസും ചേർന്ന് പിടികൂടിയത്. നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി. പ്രകാശൻ പടന്നയിൽ ,താമരശ്ശേരി ഡി.വൈ.എസ്.പി. പി. ചന്ദ്രമോഹനൻ എന്നിവരുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ .രാജീവ് ബാബു , ബിജു പൂക്കോട്ട് കൊടുവള്ളി എസ്.ഐ വിനീത് വിജയൻ . എ.എസ് ഐ ജിത ഇ, സ്പെഷ്യൽ സ്ക്വാഡ് എ. എസ്.ഐ മാരായ വി. വി ഷാജി , വി.സി.ബിനീഷ്. എൻ. എം ജയരാജൻ ,, എസ്. സി.പി.ഓ മാരായ ,പി. പി ജിനീഷ്, ടി. കെ ശോബിത്. ശ്യാം ജിത്ത്, കെ. കെ ബബീഷ്, ഹോം ഗാർഡ് രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. ജില്ലയിലെ ലഹരി മാഫിയ ശൃംഖലയെതകർക്കുമെന്ന് ഡി.വൈ .എസ്.പി..പി ചന്ദ്രമോഹൻ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!