ജല നിരപ്പ് ഉയരുന്നതിനാല്‍ തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്നാമത്തെ ഷട്ടര്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. നാല് ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാല് ഷട്ടറുകളും നാലിഞ്ച് വരെ ഉയര്‍ത്തും. നാല് ഇഞ്ച് വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.
വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ഡാം തുറക്കാനുള്ള തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടം എത്തിയത്. ഷട്ടര്‍ തുറക്കുന്നതോടെ താഴെയുള്ള കരുവന്നൂര്‍ പുഴയിലും മണലിപ്പുഴയിലും ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്.
എങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ പറയുന്നു. 30 സെന്റിമീറ്റര്‍ ഈ പുഴകളില്‍ ജലനിരപ്പുയരും .കരുവന്നൂര്‍ പുഴ നിലവില്‍ വലിയ ജലനിരപ്പില്‍ തന്നെയാണ് ഒഴുക്ക് തുടരുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് പുഴ വലിയ തോതില്‍ നിറഞ്ഞൊഴുകിയത്.
അതിനിടെ, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135.70 അടിയില്‍ എത്തി. തമിഴ്‌നാട് പരമാവധി ജലം കൊണ്ടുപോകുന്നുണ്ടെങ്കിലും വൃഷ്ടി പ്രദേശത്തെ കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.