Kerala

കാണികളിലും മത്സരാർത്ഥികളിലും ആവേശം: വേഗക്കരുത്തിൽ ഡിങ്കി ബോട്ട് റെയ്സ്

പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ കൈക്കരുത്തിന്റെ വേഗതയിൽ ഡിങ്കി ബോട്ടുകൾ ബേപ്പൂരിന്റെ ഓളപ്പരപ്പിൽ കുതിച്ചപ്പോൾ കരയിലും കടലിലും ആവേശത്തിര.ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ രണ്ടാം ദിനത്തിലാണ് കാണികളിലും മത്സരാർത്ഥികളിലും ആവേശം നിറച്ച് ഡിങ്കി ബോട്ട് റെയ്സ് മത്സരം സംഘടിപ്പിച്ചത്. 24 പ്രാദേശിക ടീമുകൾ പങ്കെടുത്ത മത്സരം ആറ് റൗണ്ടുകളിലായി നടത്തിയാണ് വിജയികളെ കണ്ടെത്തിയത്. യുവാക്കളും മുതിർന്നവരുമുൾപ്പടെ മത്സരത്തിന്റെ ഭാഗമായി.മത്സരത്തിലെ വിജയികളായി സിദ്ദിഖ്, അബ്ദുൾ ഗഫൂർ എന്നിവരുടെ ടീം ഒന്നാമതെത്തി. ആലിക്കോയ, മുജീബ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും ആഷിഖ് , ഇർഫാൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്ക് പതിനായിരം രൂപയും രണ്ടാം സ്ഥാനം നേടിയവർക്ക് അയ്യായിരം രൂപയും മൂന്നാം സ്ഥാനത്തിന് മൂവ്വായിരം രൂപയുമാണ് സമ്മാന തുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!