Trending

കോഴിക്കോട് വൻ കഞ്ചാവ് ‌വേട്ട; കുന്ദമം​ഗലം സ്വദേശി പിടിയിൽ

കോഴിക്കോട് വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന നാൽപ്പത്തി നാലര കിലോ കഞ്ചാവുമായി കുന്ദമംഗലം പതിമംഗലം സ്വദേശി പാലക്കൽ കെ.വി നിസാമിനെ (33) . പോലീസ് പിടികൂടി. ന്യൂ ഇയർ പ്രമാണിച്ച് വിതരണം ചെയ്യാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

ജില്ലാ നാർക്കോട്ടിക്സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ന്യൂ ഇയർ പ്രമാണിച്ച് മഹാരാഷ്ട്രയിൽ നിന്ന് എത്തിച്ചതാണ് കഞ്ചാവ്. ഇത് നഗരത്തിലെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെയാണ് ജില്ലാ നാർക്കോട്ടിക്സ് വിഭാഗവും കുന്ദമംഗലം പൊലീസും ചേർന്ന് നിസാമിനെ പിടികൂടിയത്. കാറിന്റെ പിൻ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

നേരത്തെയും കഞ്ചാവ് വിൽപന നടത്തിയതായി നിസാം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയവരെ കുറിച്ചും ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിറ്റിപോലീസ് കമ്മീഷണർ എ.വി ജോർജിൻ്റ നിർദ്ദേശപ്രകാരം നെർകോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ സുനിൽ കുമാർ, അസിസ്ൻ്റൻ്റ് കമ്മിഷണർ നോർത്ത് അഷ്റഫ്, മെഡിക്കൽ കോളേജ് എസ് എച്ച് ഒ എൻ.വി ദാസൻ, മെഡിക്കൽ കോളേജ്എസ് ഐ ധനഞ്ജയദാസ്, സ്ക്വാഡ് എസ് ഐ മോഹൻ ദാസ്,ഷാഫി തുടങ്ങിയവരുടെനേതൃത്വത്തിലാണ് സംഘമാണ് കഞ്ചാവ് പിടിച്ചത്..

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!