
കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (N I T) ബിരുദദാന ചടങ്ങ് നവംബര്‍ 28ന് ശനിയാഴ്ച്ച നടത്തപ്പെടുന്നു. വൈകീട്ട് മൂന്നുമണിയ്ക്കാണ് പരിപാടി സംഘടിപ്പിക്കുക. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈനായാണ് ഇത്തവണ ചടങ്ങ് നടത്തുക എന്ന് ഡീന്‍ സാലി ജോര്‍ജ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
പ്രസ്തുത ചടങ്ങില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന പദ്മവിഭൂഷണ്‍ ഡോ. ഇ ശ്രീധരന്‍ മുഖ്യാതിഥി ആവും. എന്‍ ഐ ടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ചെയര്‍ പേഴ്സണ്‍ ഗജ്ജല യോഗാനന്ദ് പരിപാടിയ്ക്ക് ഔദ്യോദികമായി തുടക്കം കുറിക്കും. എന്‍ ഐ ടി ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. പി എസ് സതീദേവി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. റിട്ട. ലഫ്റ്റനന്റ് കേണല്‍ പങ്കജാക്ഷന്‍ കെ, ഡീന്‍ സാലി ജോര്‍ജ്, മറ്റു ഡിപ്പാര്‍ട്ട്മെന്റ് തലവന്‍മാര്‍ നേതൃത്വത്തിലായിരിക്കും ചടങ്ങ് സംഘടിപ്പിക്കപ്പെടുക.

