കോഴിക്കോട് കോരപ്പുഴയില്‍ ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ. പത്തിലധികം പേർക്ക് പരുക്ക്. പരുക്കേറ്റ ആറ് പേരുടെ നില ഗുരുതരം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസില്‍ കുടുങ്ങിയ ഡ്രൈവറെ പൊലീസും അഗ്‌നിരക്ഷാസേനയും എത്തി രക്ഷിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
കോരപ്പുഴയില്‍ ബസും ടിപ്പറും ഇടിച്ച് അപകടം; പത്തിലധികം പേർക്ക് പരുക്ക്,ആറ് പേരുടെ നില ഗുരുതരം

