Kerala News

നാദാപുരത്ത് ഇരട്ടക്കുട്ടികളേയും കൊണ്ട് അമ്മ കിണറ്റിൽ ചാടി; കുഞ്ഞുങ്ങൾ മരിച്ചു;’അമ്മ കസ്റ്റഡിയിൽ

നാദാപുരത്ത് അമ്മ മക്കളേയും കൊണ്ട് കിണറ്റിൽ ചാടി. നാദാപുരം പേരോട് ആണ് സംഭവം. പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടിയത്. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ എന്നിവർ മരിച്ചു. യുവതിയും കിണറ്റില്‍ ചാടിയെങ്കിലും ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. കുട്ടികളുടെ മാതാവ് സുബീനാ മുംതാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ആണ് സംഭവം. ആത്മഹത്യശ്രമത്തിനും കൊലപാതകത്തിനും കാരണം വ്യക്തമായിട്ടില്ല. ആദ്യം കുട്ടികളെ കിണറ്റിലേക്കെറിഞ്ഞ ശേഷം ഏറെക്കഴിഞ്ഞാണ് സുബീനയും ചാടിയത്. സുബിന കിണറ്റിൽ ചാടും മുമ്പ് വാണിമേൽ ഉള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചിരുന്നു.

മക്കളെ കിണറ്റിലിട്ടെന്നും താനും ചാടുകയാണെന്നും ഇവർ വീട്ടുകാരെ അറിയിച്ചു. സുബിനയുടെ വീട്ടുകാര്‍ പറഞ്ഞതനുസരിച്ച് ഭര്‍തൃവീട്ടുകാര്‍ എത്തിയപ്പോള്‍ സുവിന കിണറിന്‍റെ പടവില്‍ കയറി ഇരിക്കുന്നതാണ് കണ്ടത്. പിന്നീട് ഫയര്‍ഫോഴ്സും നാട്ടുകാരുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു.
കുടുംബ പ്രശ്നങ്ങൾ ഉണ്ടോ എന്നത് അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ സുബീനയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നു പൊലീസ് പറഞ്ഞു. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെ‍ഡിക്കൽ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോയി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!