കുന്ദമംഗലം: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് തണലായ് കുന്ദമംഗലം പോലീസ്. പ്രളയത്തില്‍ വീടുകള്‍ക്കും മറ്റും നാശനഷ്ടം സംഭവിച്ചവര്‍ക്കും സാമ്പത്തികമായും മറ്റും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കുമാണ് പോലീസ് സഹായവുമായി എത്തുന്നത്. ഇതിന്റെ ഭാഗമായി ചാത്തമംഗലം ഭാഗത്തെ കുടുംബാംഗങ്ങള്‍ക്ക് കുന്ദമംഗലം എസ്.ഐ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ വീട് സന്ദര്‍ശിച്ച് അത്യാവശ്യ വസ്തുക്കളും വീട്ടു സാധനങ്ങളും വിതരണം ചെയ്തു.
പോലീസ് ഓഫീസര്‍മാരായ ഫിറോസ്, ബിനേഷ്, വിജേഷ് എന്നിവരും കുന്ദമംഗലം ഐശ്വര്യ അസ്സോസിയേറ്റ്‌സ്, കൃമാണി മോട്ടോര്‍സ് എന്നീ സ്ഥാപനങ്ങളും ഷജില്‍ ആരാമ്പ്രം, നിര്‍ഷാദ് ചക്കാലക്കല്‍, റാഷിദ് കൊടുവള്ളി എന്നിവരും പങ്കാളികളായി.